ജലപാതയും, ലുലുമാളും സ്ഥിതി ചെയ്യുന്ന കരിക്കകത്തെ പ്രധാന പ്രശ്നം ഇതാണ്, ഒരേയൊരു പരിഹാരം

Monday 01 December 2025 3:18 PM IST

തി​രു​വ​ന​ന്ത​പു​രം​:​ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ദേശീയ ജലപാത, ഏഷ്യയിലെ ഏറ്റവും വലിയ മാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലുലുമാൾ , പ്രസിദ്ധമായ കരിക്കകം ക്ഷേത്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നഗരസഭയിലെ പ്രധാന വാർഡാണ് കരിക്കകം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ദേശീയപാത എന്നിവയോട് ചേർന്നു കിടക്കുന്ന കരിക്കകത്തിന് ഏറെ പ്രാധാന്യമുണ്ട്.

കരിക്കകം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ് , ഇവിടെ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് കേരളകൗമുദി ഓൺലൈനിനോട് മനസ് തുറക്കുകയാണ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ.

കരിക്കകം ചതുപ്പ്പ്രദേശമായതിനാൽ വെള്ളക്കെട്ട് പ്രധാന പ്രശ്നമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയുടെ സുമി അരുൺ പറയുന്നു. കഴിഞ്ഞ പത്തുവർഷം ബി.ജെ.പിയുടെ കൗൺസിലർമാർ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു ചില ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് ഉണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുമെന്നാണ് സുമി അരുൺ വാഗ്ദാനം ചെയ്യുന്നത്. .കൂടാതെ പാർവതി പുത്തനാറിന്റെ മറുഭാഗത്ത് സൈഡ് വാൾ കെട്ടി സുരക്ഷിതമാക്കുമെന്നും സുമി പറയുന്നു. കുടിവെള്ളം കിട്ടാതിരുന്ന പ്രദേശത്ത് സൗജന്യ കുടിവെള്ള കണക്ഷൻ, ഇടറോഡുകൾ ടാർ ചെയ്തത്, ഓട നിർമ്മാണം തുടങ്ങിയവ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബി.ജെ.പി കൗൺസിലർമാർ കരിക്കകം വാർഡിൽ നടപ്പാക്കി. ഈ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും എന്നാണ് സുമിയുടെ പ്രതീക്ഷ.

ദേവിക സുനിൽ (യു.ഡി.എഫ്)​,​ അശ്വതി എം.എസ് (എൽ.ഡി.എഫ്)​,​ സുമി അരുൺ ( എൻ.ഡി.എ)​

കരിക്കകത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്നതാണ് എൽ.ഡി.എഫ് സ്ഥാനാ‌‌ർത്ഥി സി,പി.എമ്മിന്റെ അശ്വതി എം.എസും മുന്നോട്ടു വയ്ക്കുന്നത്. ഡ്രെയിനേജ് സംവിധാനം കരിക്കകത്ത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അശ്വതി ചൂണ്ടിക്കാട്ടുന്നു. ഒപ്പം കരിക്കകത്തെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി പറയുന്നു. കഴിഞ്ഞ പത്ത് വർഷം ഇവിടെ വികസന മുരടിച്ചയാണ് ഉണ്ടായതെന്നും അശ്വതി ആരോപിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇവിടുത്തെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ പറ്റിയില്ല. കുട്ടികൾക്കുള്ള കളിസ്ഥാലം പോലും ഈ വാർഡിൽ ഇല്ല. പത്ത് വർഷം മുമ്പ് വരെ എൽ.ഡി.എഫ് കൗൺസിലറാ.യിരുന്നു ഇവിടെ. വാർഡ് തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് അശ്വതി പറയുന്നു.അഭിഭാഷകയായ അശ്വതി സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ വൈസ് പ്രസിഡന്റുമാണ്. അശ്വതിയുടെ മാതാവ് ശ്രീകുമാരി അമ്മ 2005ൽ കരിക്കകം കൗൺസിലറായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആർ.എസ്.പിയുടെ . ദേവിക സുനിൽ ചൂണ്ടിക്കാണിക്കുന്നത് കരിക്കകത്ത് ഡ്രെയിനേജ് ഇല്ലാത്തതിനെ കുറിച്ചാണ്. ഡ്രെയിനേജ് ഇല്ലാത്തതാണ് പാർവതി പുത്തനാർ ഇത്രയേറെ മലിനമാകാൻ കാരണം.. കഴിഞ്ഞ പത്ത് വർഷം ബി.ജെ.പിയുടെയും അതിന് മുമ്പ് സി.പി.എമ്മിന്റെയും കൗൺസിലർമാർ ഉണ്ടായിരുന്നിട്ടും ഡ്രെയിനേജ് പദ്ധതി കൊണ്ടുവരാനായിട്ടില്ല. യു.ഡി.എഫ് ജയിച്ചാൽ ആദ്യം നടപ്പാക്കുന്നത് ഡ്രെയിനേജ് പദ്ധതി ആയിരിക്കുമെന്ന് ദേവിക ഉറപ്പ് നൽകുന്നു. വെള്ളക്കെട്ടാണ് മറ്റൊരു പ്രധാന പ്രശ്നം,. കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങൾ ഇപ്പോഴും കരിക്കകത്ത് ഉണ്ട്. വികസനം എത്താത്ത പ്രദേശങ്ങൾ ഇപ്പോഴും കരിക്കകത്ത് ഉണ്ടെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പറയുന്നു.. ദേശീയ പാതയിൽ ലോർഡ‌്സ് ജംഗ്ഷൻ ഭാഗത്ത് സിഗ്നൽ സിസ്റ്റം ഇല്ലാത്തത് കാരണമുണ്ടാകുന്ന അപകടങ്ങളും മതിൽമുക്ക് ഭാഗത്ത് ലെവൽക്രോസ് ഇല്ലാത്തത് കാരണം ട്രെയിനിടിച്ച് നിരവധി പേർ മരിച്ചതും ദേവിക. എടുത്തു പറഞ്ഞു. കരിക്കകം വാർഡിൽ വികസനം ഉണ്ടാകണമെന്നും ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നുമാണ് ദേവിക മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. . ആർ.വൈ,.എഫ് അംഗമാണ് ദേവിക. എൻജിനീയറിംഗിന് ശേഷം ദുബായിൽ ജോലി ചെയ്തിരുന്ന ദേവിക അടുത്തിടെയാണ് നാട്ടിലെത്തിയത് .അപ്പോഴാണ് സ്ഥാനാർത്ഥിയാകാനുള്ള നിയോഗം ദേവികയെ തേടിയെത്തിയത്. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കരിക്കകം സുരേഷിന്റെ ബന്ധു കൂടിയാണ് ദേവിക, .

കരിക്കകം വാർഡിൽ ബി.​ജെ.​പി​യു​ടെ​ ​ഡി.​ജി.​കു​മാ​ര​നാ​ണ് ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ത്.​ 2488​ ​വോ​ട്ട്.​ ​സി.​പി.​എ​മ്മി​ലെ​ ​കെ.​ശ്രീ​കു​മാ​റിന് ​ 2372​ ​വോ​ട്ടും​ ​ആ​ർ.​എ​സ്.​പി​യു​ടെ​ ​സു​രേ​ഷ് ​കു​മാ​ർ​ 595​ ​വോ​ട്ടും​ ​നേ​ടി.​ ​