കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതി അന്തരിച്ചു, സംസ്‌കാരം നാളെ

Monday 01 December 2025 3:39 PM IST

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ).

പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്പി. കോട്ടയം) എന്നിവർ മക്കളാണ്. ബീന പോൾ, അപർണ രാമചന്ദ്രൻ എന്നിവർ മരുമക്കളാണ്. സംസ്കാരം നാളെ ഏറ്റുമാനൂരിലെ വസതിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക്.