ധാരണാപത്രം കൈമാറി
Tuesday 02 December 2025 12:12 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും കേന്ദ്ര സർക്കാരിന്റെ ഭൂമിശാസ്ത്ര മന്ത്രാലയവും ചേർന്ന് സമുദ്ര ഭൂമിശാസ്ത്ര മേഖലകളിലെ സംയുക്ത ഗവേഷണം, അക്കാഡമിക് സഹകരണം, ശേഷി വർദ്ധന എന്നിവ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം കൈമാറി. സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് എക്കോളജി ഡയറക്ടറായ ഡോ. മഹേഷ് കുമാർ, കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു. അരുൺ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഡോ. ഇ.പി. നോബി, കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.കെ. ബേബി, ഡോ. ജി. സന്തോഷ്‌കുമാർ, സ്കൂൾ ഒഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. കെ. സതീശൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന പി. ആന്റണി എന്നിവർ പങ്കെടുത്തു.