ഭിന്നശേഷിക്കാരുടെ കലാപ്രകടനം

Tuesday 02 December 2025 12:28 AM IST

കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യപരിപാടി 5ന് വൈകിട്ട് 4ന് ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന ഫ്‌ളൈവിംഗ്‌സ് മെഗാഷോ 2025ൽ അരങ്ങേറും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള ചേംബർ ഒഫ് കൊമേഴ്‌സ്, ലയൺസ് ക്ലബ് എറണാകുളം ഡിസ്ട്രിക്ട്, കോളജുകൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. സിനിമാതാരം ഗിന്നസ് പക്രു കോമഡി ഷോയ്ക്ക് നേതൃത്വം നൽകും. രാഹുൽ രാജ് ഫ്യൂഷൻ മ്യൂസിക്കും വൈക്കം വിജയലക്ഷ്മി ഗാനമേളയും അവതരിപ്പിക്കും.ഭിന്നശേഷിയുള്ളവർക്ക് ആത്മവിശ്വസത്തോടെ മുഖ്യധാരയിൽ കടന്നുവരാൻ പിന്തുണ ആർജിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ സൈമൺ ജോർജ് പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ്, ആസ്റ്റർ മെഡിസിറ്റി എന്നിവയും പിന്തുണ നൽകുന്നുണ്ട്.