സംഗീതത്തിനുള്ള നിരക്ക് നിയന്ത്രിക്കണം
Tuesday 02 December 2025 12:34 AM IST
കൊച്ചി: പൊതുപരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിനുള്ള നിരക്ക് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു. വിവാഹമുൾപ്പെടെ സ്വകാര്യ ചടങ്ങുകളിൽ സംഗീതം ഉപയോഗിക്കാൻ അമിതമായ ഫീസും ലൈസൻസും ആവശ്യപ്പെടുന്നു. വാണിജ്യ ഉപയോഗങ്ങൾക്കായുള്ള നിയമങ്ങൾ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് അസോസിയേഷൻ ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ഈ മാസം 4ന് വൈകിട്ട് 3ന് കളമശേരിയിലെ ചക്കോളാസ് പവലിയനിൽ വ്യവസായ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇ.ഇ.എം.എയുടെ ജനറൽ സെക്രട്ടറി അങ്കുർ കാൽറ പങ്കെടുക്കും.