നിയമ വിദ്യാലയങ്ങൾ ലഹരി രഹിതമാകുന്നു

Tuesday 02 December 2025 12:37 AM IST

കൊച്ചി: ആരോഗ്യ വകുപ്പിന്റെ പുകയിലരഹിത യുവജനങ്ങൾ എന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ എല്ലാ നിയമ വിദ്യാലയങ്ങളും പുകയില രഹിതമായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ജില്ലാ ജഡ്ജ് രജിത അറിയിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി നിയമവിദ്യാലയങ്ങളിലെ സന്നദ്ധ വിദ്യാർത്ഥി പ്രതിനിധികൾക്ക് ജില്ലാതല പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ ആരതി കൃഷ്ണൻ, ജില്ലാ മാസ്‌മീഡിയ ഓഫീസർ രജനി, കൊച്ചി സിറ്റി പൊലീസ് സബ് ഇൻസ്‌പെക്ടർ ബാബു ജോൺ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.