കടൽപ്പായൽ പ്രദർശനവും ഉച്ചകോടിയും ജനുവരിയിൽ
Tuesday 02 December 2025 12:42 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പായൽ വ്യവസായ സംഗമങ്ങളിൽ ഒന്നായ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപ്പായൽ എക്സ്പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടക്കും. ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ്, സി.എം.എഫ്.ആർ.ഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായ പ്രദർശനത്തിന് പുറമെ, 'സീവീഡ് 2030’എന്ന പേരിൽ നടക്കുന്ന പാനൽ ചർച്ചയാണ് പ്രധാന ആകർഷണം. കടൽപ്പായൽ ഉൽപാദനത്തിലും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുന്നതിനുള്ള ദേശീയ രൂപരേഖ അവതരിപ്പിക്കും