വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും
Tuesday 02 December 2025 12:44 AM IST
തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയനിലെ 1270 നമ്പർ തിരുവമ്പാടി ശാഖ യോഗം 66ാം വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. വി. കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഭാസി സി ജി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. വിനോദ്. കെ. ഡി കൊച്ചാലുങ്കൽ പ്രസിഡന്റും സജീവ് പി കെ പുതുപ്പറമ്പിൽ വൈസ് പ്രസിഡന്റും സദാനന്ദൻ സി സി ചക്യേലത്ത് സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ബാബു പൈക്കാട്ടിൽ, സലില ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ സുകുമാരൻ ചെമ്പകശ്ശേരി നന്ദി പറഞ്ഞു.