ബോധവത്ക്കരണ റാലിയും ക്ലാസും
Tuesday 02 December 2025 12:03 AM IST
പേരാമ്പ്ര: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൊച്ചാട് ഹൈസ്‌കൂളിന്റെ സഹകരണത്തോടെ എയ്ഡ്സ് ബോധവത്ക്കരണ റാലിയും ക്ലാസും സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ടി.കെ. സാബിറ ഫ്ളാഗ് ഓഫ് ചെയ്തു. പി.എം. സഹീറ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ. സുരേഷ് കുമാർ ക്ലാസെടുത്തു. ജെ.പി.എച്ച്.എൻ ശാരദ, ജെ.എച്ച്.ഐ കെ.ടി. ജേഗേഷ്, എൻ.പി. പ്രബിത, സുധ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. ഷാജി സ്വാഗതവും കെ. പ്രകാശൻ നന്ദിയും പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു.