'സി.പി.എം സമ്പന്നരാകുമ്പോൾ കേരളം ദരിദ്രമാകുന്നു'

Tuesday 02 December 2025 1:37 AM IST

നെടുമ്പാശേരി: മസാല ബോണ്ടും കിഫ്‌ബിയും ഉപയോഗപ്പെടുത്തി സി.പി.എം സമ്പന്നരാകുമ്പോൾ കേരളം ദരിദ്രമാകുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അത്താണി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീദേവി മധുവിന്റെ പര്യടനം കുന്നുകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, എം.എ. ചന്ദ്രശേഖരൻ, എം.ജെ. ജോമി, പി.ബി. സുനീർ, എം.എ. സുധീർ, സ്ഥാനാർത്ഥി ശ്രീദേവി മധു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർത്ഥികളായ രാജി ആന്റണി, ആനി തോമസ്, വാർഡ് സ്ഥാനാർഥികളായ ശരണ്യ വിപിൻ, സീന സന്തോഷ്, കെ.എ. ശിഹാബ്, റജീന നാസർ തുടങ്ങിയവർ സംസാരിച്ചു.