യു.ഡി.എഫ് കൺവെൻഷൻ
Tuesday 02 December 2025 12:56 AM IST
കുറ്റ്യാടി: യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാനാർത്ഥികളെ പരിചപ്പെടുത്തൽ കൺവെൻഷൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളോട് എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി എഫ് ചെയർമാൻ എസ്.ജെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, കെ.പി .സി .സി അംഗം കെ.ടി ജയിംസ്, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പി.എം ജോർജ്, കെ.കെ മനാഫ്, പി.പി ആലിക്കുട്ടി, കോവില്ലത്ത് നൗഷാദ്, പി.പി ദിനേശൻ,സി.കെ രാമചന്ദ്രൻ ,കെ മൊയ്തു, കെ പി മജീദ്, ഇ.എം അസ്ഹർ, എന്നിവർ നേതൃത്വം നൽകി.