റെഡ് റിബൺ ക്ലബ് ഉദ്ഘാടനം
Tuesday 02 December 2025 12:03 AM IST
ബാലുശ്ശേരി: എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന റെഡ് റിബൺ ക്ലബ് ഉദ്ഘാടനം ബാലുശ്ശേരി താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി. കെ നിർവഹിച്ചു. എൻ.എസ്.എസ് വോളണ്ടിയർ ഹിബത്തുൽ നൂർ എയ്ഡ്സ് ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് ഹോസ്പിറ്റൽ പി.ആർ.ഒ മാരായ ക്രിസ്റ്റീന, ആമിന എന്നിവർ കുട്ടികൾക്ക് എയ്ഡസ് ബോധവത്ക്കരണ ക്ലാസെടുത്തു. വിദ്യാർത്ഥികൾ തീം ഡാൻസ് അവതരിപ്പിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ബലരാമൻ, പ്രോഗ്രാം ഓഫീസർ ഡോ. ആശാലത എന്നിവർ നേതൃത്വം നൽകി.