ശബരിമല: 15 ദിവസ വരുമാനം 92 കോടി
Tuesday 02 December 2025 12:00 AM IST
ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നടതുറന്നശേഷം ആദ്യത്തെ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. നവംബർ 16 മുതൽ 30 വരെയുള്ള കണക്കാണിത്. കഴിഞ്ഞ സീസൺ ഇതേകാലയളവിൽ 69 കോടിയായിരുന്നു. അരവണ വില്പനയിൽ നിന്നാണ് കൂടുതൽ വരുമാനം, 47 കോടി. കഴിഞ്ഞ സീസണിൽ ഇത് 32 കോടിയായിരുന്നു. അപ്പം വില്പനയിൽ 3.5 കോടി ലഭിച്ചു. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുകയായിരുന്നു. കാണിക്കയായി 26 കോടി ലഭിച്ചു. കഴിഞ്ഞ വർഷം 22 കോടിയായിരുന്നു. നവംബർ 30 വരെ 13 ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തി.