സംസ്ഥാനത്ത് കൂടുതൽ സ്ഥാനാർത്ഥികൾ പേട്ടയിൽ
Tuesday 02 December 2025 12:00 AM IST
തിരുവനന്തപുരം: കോർപ്പറേഷനിലെ പേട്ട വാർഡിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ - 11 പേർ. കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ 10, കഴക്കൂട്ടം, ബീമാപള്ളി, കണ്ണമൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണാർവട്ടം വാർഡുകളിൽ 9 സ്ഥാനാർത്ഥികൾ വീതമുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ഗ്രാമപഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കോളേജ് വാർഡാണ്-9 സ്ഥാനാർത്ഥികൾ.