വിദ്യാർത്ഥികൾക്കൊപ്പം വിജയിച്ച് അദ്ധ്യാപകനും

Tuesday 02 December 2025 1:39 AM IST
വിദ്യാർഥികളായ റിനഫും ശാസാദു അധ്യാപകൻ അനസിനൊപ്പം

ആലത്തൂർ: യു.പി വിഭാഗം അറബിക് സംഭാഷണത്തിൽ ഒന്നാം സ്ഥാനം നേടിയത് ചെങ്ങണിയൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മാത്രമല്ല അറബിക് അദ്ധ്യാപകൻ അനസ് കൂടിയാണ്. ആറാം ക്ലാസ് വിദ്യാർഥികളായ എസ്.റിനാഫ്, മുഹമ്മദ്‌ ശസാദ് എന്നിവരാണ് അനസിന്റെ പരിശീലനത്തിൽ ഒന്നാം സ്ഥാനം നേടിയത്. സൂപ്പർ മാർക്കറ്റ് എന്ന വിഷയത്തിൽ ഇരുവരും അഭിനയിച്ച സംഭാഷണത്തിന്റെ രചനയും സംവിധാനവും അനസ് ആണ്. റിനാഫിനും ശസാദിനും ഇത് കന്നിയങ്കമാണെങ്കിലും അനസിന് അങ്ങനെയല്ല. അനസിന്റെ പരിശീലനത്തിൽ തുടർച്ചയായി നാല് വർഷമായി സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനമാണ്. 18 വർഷമായി സബ് ജില്ലയിലും ഒന്നാം സ്ഥാനമുണ്ട്. അറബിക് സംഭാഷണത്തിൽ മാത്രമല്ല അറബിക് മോണക്ട്, പ്രസംഗം തുടങ്ങി എല്ലാ അറബിക് കാലോത്സവ ഇനങ്ങളിലും അനസ് തന്നെയാണ് പരിശീലകൻ. മാത്തൂർ സ്വദേശിയാണ് അനസ്.