ടാറ്റ സ്ഥാപനങ്ങളിൽ നിന്ന് മെഹ്‌ലി മിസ്ട്രി ഒഴിയുന്നു

Tuesday 02 December 2025 12:57 AM IST

കൊച്ചി: രത്തൻ ടാറ്റ സ്ഥാപിച്ച മുംബയിലെ സ്‌മാൾ അനിമൽ ഹോസ്‌പിറ്റൽ ട്രസ്‌റ്റ്സിൽ നിന്ന് മെഹ്‌ലി മിസ്‌ട്രി രാജിവച്ചു. ടാറ്റയുടെ രണ്ട് പ്രധാന ട്രസ്‌റ്റുകളായ സർ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റ്, സർ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയുടെ ട്രസ്‌റ്റി പദവിയിൽ നിന്ന് ഒക്ടോബറിൽ മെഹ്‌ലി മിസ്ട്രിയെ നീക്കിയിരുന്നു. ചെറു മൃഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും ടെർഷറി ആശുപത്രി ശൃംഖലയാണിത്.