മസാലബോണ്ട്: വിശദീകരണവുമായി കിഫ്ബി
തിരുവനന്തപുരം: മസാലബോണ്ടിലൂടെ സമാഹരിച്ച തുകയിൽ നിന്ന് 466.19കോടിരൂപയെടുത്ത് ഭൂമിവാങ്ങിയെന്നും ഇത് വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ഉളള എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം കിഫ്ബി നിഷേധിച്ചു. മസാലബോണ്ടിലൂടെ കിട്ടിയ 2150കോടിരൂപ ചെലവഴിച്ചതിന്റെ കണക്ക് കിഫ്ബി പുറത്തുവിട്ടു.ആകെ 339പദ്ധതികൾക്കാണിത് ചെലവാക്കിയത്. ഇതിൽ പൊതുമരാമത്ത് വകുപ്പിന്റെ 151 പദ്ധതികൾക്ക് 761.26കോടി ചെലവാക്കിയതാണ് കൂടുതൽ. വിദ്യാഭ്യാസം 65പദ്ധതികൾക്ക് 506.92കോടി,ജലവിതരണത്തിന് 35പദ്ധതികൾക്ക് 200.46കോടി, കായികം 19 പദ്ധതികൾക്ക് 50.23കോടി, ഉന്നതവിദ്യാഭ്യാസം 24.13,ആരോഗ്യം 122.51,വൈദ്യുതി 31.33,സാംസ്കാരികം 8.74കോടി , രജിസ്ട്രേഷൻ 13.71കോടി,ടൂറിസം 2.68കോടി , ഫിഷറീസ് 3.43കോടി, പട്ടികജാതിക്ഷേമം 23.69കോടി, വനം 47.98കോടി , ഗതാഗതം 20.11, ഐ.ടി. 35.09കോടി , തൊഴിൽ 0.32കോടി ,കൃഷി 4.85കോടി , വ്യവസായം 4.50കോടി എന്നിങ്ങനെയാണ് ചെലവാക്കിയത്.