തെലുങ്ക് നടൻ വരുൺ സന്ദേശ് ദർശനം നടത്തി

Tuesday 02 December 2025 12:01 AM IST

ശബരിമല : തെലുങ്ക് നടൻ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി. ഇത് അഞ്ചാംതവണയാണ് ദർശനത്തിന് എത്തുന്നത്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് വരുൺ സന്ദേശ്. ഹൈദരാബാദിൽ നിന്ന് ഇരുമുടിയേന്തി വന്ന വരുൺ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷമാണ് മലയിറങ്ങിയത്. ബന്ധു അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്. ശബരിമലയിലേക്കുള്ള ഓരോയാത്രയും പ്രത്യേക അനുഭൂതിയാണെന്ന് വരുൺ സന്ദേശ് പറഞ്ഞു. ഹാപ്പി ഡേയ്സ്, കൊത്ത ബംഗാര ലോകം തുടങ്ങിയവയാണ് വരുൺ സന്ദേശിന്റെ ഹിറ്റ് സിനിമകൾ.