മുഖ്യമന്ത്രിക്ക് പുതിയ കാറുകൾ വാങ്ങാൻ 1.10 കോടി

Tuesday 02 December 2025 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ രണ്ട് കാറുകൾ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. കൊവിഡ് കാലം മുതൽ നിലനിൽക്കുന്ന ചെലവു ചുരുക്കൽ ഉത്തരവിലെ കർശന വ്യവസ്ഥകളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

ഏറ്റവുമൊടുവിൽ 2022ലാണ് മുഖ്യമന്ത്രിക്കായി പുതിയ രണ്ടു കാറുകൾ വാങ്ങിയത്. അന്ന് ഒരെണ്ണത്തിന് 33.30 ലക്ഷം മുടക്കി കിയ കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയർ കാറും വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ഈ ഉത്തരവ് പുതുക്കിയാണ് അന്ന് കിയ ലിമോസിൻ വാങ്ങിയത്.