പ്രധാന കോൺഗ്രസ് യോഗത്തിൽ തരൂരില്ല
Tuesday 02 December 2025 1:06 AM IST
ന്യൂഡൽഹി:പാർലമെന്റിന്റെ ഇന്നലെ തുടങ്ങിയ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഞായറാഴ്‌ച വിളിച്ച യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല. ആ സമയത്ത് അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയിലായിരുന്നുവെന്ന് തരൂർ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലായിരുന്ന എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പങ്കെടുക്കാനായില്ല.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിളിച്ച യോഗത്തിൽ ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും തരൂർ പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. ആരോഗ്യ കാരണങ്ങൾ പറഞ്ഞ തരൂർ അതിന്റെ തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ പോയിരുന്നു. അക്കാര്യം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.