ശബരിമല സ്വർണക്കൊള്ള: അജണ്ട തിരുത്തിയില്ലെന്ന് ജാമ്യഹർജിയിൽ പത്മകുമാർ

Tuesday 02 December 2025 1:12 AM IST

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ച ദേവസ്വം ബോർഡ് യോഗത്തിന്റെ അജണ്ട തിരുത്തിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ജാമ്യഹർജിയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിഷേധിച്ചു . കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

ഉദ്യോഗസ്ഥർ തയ്യാറാക്കിയ അജണ്ട അതേപടിയാണ് പരിഗണിച്ചതെന്ന് ഹർജിയിൽ പറയുന്നു.

കട്ടിളപ്പാളി സ്വർണം പൂശാൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത് 2019 മാർച്ചിൽ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ്.

തീരുമാനങ്ങളുടെ ഉത്തരവാദിത്തം പ്രസിഡന്റിന് മാത്രമല്ല. രണ്ട് അംഗങ്ങൾ കൂടി ഉൾപ്പെട്ട ബോർഡിൽ പ്രസിഡന്റായിരുന്ന തനിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. കൂട്ടുത്തരവാദിത്തമാണ്. ദൈനംദിനം കാര്യങ്ങൾ നോക്കുന്നത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥർ തയ്യാറാക്കിയതാണ് കട്ടിളപ്പാളി സംബന്ധിച്ച അജണ്ട.

അതേസമയം, അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം

ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തയ്യാറാക്കിയ അജണ്ടയിൽ സ്വർണത്തിന്റെ അളവ് കുറച്ചുകാണിക്കാനായി സ്വർണം പതിച്ചത് എന്നതിന് പകരം സ്വർണം പൂശിയത് എന്ന് രേഖപ്പെടുത്തി. യോഗത്തിന് മുമ്പ് അജണ്ട പത്മകുമാറിന്റെ മുൻപാകെ എത്തിയപ്പോൾ സ്വർണം പൂശിയ ചെമ്പുപാളികൾ എന്നിടത്ത് ’ചെമ്പുപാളികൾ’ എന്ന് സ്വന്തം കൈപ്പടയിൽ തിരുത്തി .

ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദം ഇല്ലെന്നും ഹർജിയിൽ പറയുന്നു. 2009 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലുണ്ട്. 2017 മുതൽ രണ്ട് വർഷക്കാലം മാത്രമാണ് താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നത്. പോറ്റിയെ കണ്ടിട്ടുണ്ടാകുമെന്നല്ലാതെ യാതൊരു സൗഹൃദവുമില്ല. പോറ്റിയുമായി സാമ്പത്തിക ഇടപാടുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിരവധി മഹാക്ഷേത്രങ്ങളുണ്ട്. ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെ കാര്യം സൂക്ഷ്മമായി പ്രസിഡന്റിന് ശ്രദ്ധിക്കാനാകില്ല. വർഷങ്ങളായി ഹൃദ്രോഗിയാണ്. റിമാൻഡിൽ കഴിയുന്നത് ചികിത്സയെ ബാധിക്കും. നിരപരാധിയാണെന്നും ഹർജിയിൽ പറയുന്നു.

മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ക​ടു​ത്തു, ശ​ബ​രി​മ​ല​ ​ത​ണു​ത്തു

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വി​ഷ​യ​ത്തി​ന് ​പു​തി​യ​ ​ട്വി​സ്റ്റു​ക​ൾ​ ​വ​ന്ന​തോ​ടെ​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​വി​വാ​ദം​ ​ത​ണു​ത്ത​ ​നി​ല​യി​ലാ​യി.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​അ​ഞ്ചു​പേ​രു​ടെ​ ​അ​റ​സ്റ്റും​ ​ക​ട​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​കു​ന്ത​മു​ന​ ​ആ​രി​ലേ​ക്ക് ​എ​ത്തു​മെ​ന്ന് ​ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​വി​ഷ​യം​ ​വീ​ണ്ടും​ ​ആ​ളി​ക്ക​ത്തി​യ​ത്.​ ​ഇ​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​ആ​ശ്വാ​സം​ ​ന​ൽ​കു​മ്പോ​ൾ​ ​യു.​ഡി.​എ​ഫി​ന് ​ത​ല​വേ​ദ​ന​യാ​യി. സ​ർ​ക്കാ​രി​നെ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​പ്ര​ഹ​രി​ക്കാ​ൻ​ ​ന​ല്ലൊ​രു​ ​സ്വ​ർ​ണ​വ​ടി​ ​കി​ട്ടു​ക​യും​ ​യു.​ഡി.​എ​ഫ് ​അ​ത് ​കൃ​ത്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​പെ​ൺ​വി​ഷ​യം​ ​ക്രി​ട്ടി​ക്ക​ലാ​യ​ത്.​ ​പൊ​ലീ​സി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​പോ​യെ​ന്ന​ ​വാ​ർ​ത്ത​കൂ​ടി​ ​പ​ര​ന്ന​തോ​ടെ​ ​പ​ല​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ബാ​ദ്ധ്യ​ത​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്ക് ​വ​ന്നു​ചേ​ർ​ന്നു.​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​ഒ​ളി​പ്പി​ച്ച് ​വ​ച്ചി​രി​ക്കു​ന്ന​ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​ണെ​ന്ന​ ​ആ​രോ​പ​ണ​ത്തെ​യും​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്നു. രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി​യി​ലി​ല്ലെ​ന്നും​ ​അ​യാ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ന്യാ​യ​വാ​ദ​ങ്ങ​ൾ.​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​കോ​ട​തി​ ​നി​ഷേ​ധി​ക്കു​ക​യും​ ​അ​ദ്ദേ​ഹം​ ​അ​റ​സ്റ്റി​ലാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യം​ ​വ​ന്നാ​ൽ​ ​അ​ത് ​കോ​ൺ​ഗ്ര​സി​നെ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ​ഈ​ ​തി​രി​ച്ച​ടി.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​മു​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ത്മ​കു​മാ​റി​ന്റെ​യും​ ​ത​ന്ത്രി​യു​ടെ​യും​ ​മൊ​ഴി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ​ ​അ​ടു​ത്ത​ ​നീ​ക്കം​ ​കൂ​ടു​ത​ൽ​ ​ക​ടു​ക്കു​മെ​ന്നാ​യി​രു​ന്നു​ ​പൊ​തു​വേ​യു​ണ്ടാ​യി​രു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ണം.​ ​ഇ​തി​നി​ടെ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​മു​ൻ​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കി​നും​ ​മ​സാ​ല​ബോ​ണ്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​ഡി​ ​നോ​ട്ടീ​സ് ​അ​യ​ച്ച​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​മ​റ്റൊ​രു​ ​പ്ര​ഹ​ര​മാ​യി.​ ​മു​മ്പ് ​പ​ല​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​ഡി​ ​ഇ​തേ​പോ​ലെ​ ​നോ​ട്ടീ​സ് ​അ​യ​യ്ക്കു​ക​യും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഗൗ​ര​വ​ത​ര​മ​ല്ലാ​താ​വു​ക​യും​ ​ചെ​യ്ത​ ​അ​നു​ഭ​വ​മു​ള്ള​തി​നാ​ൽ​ ​വ​ലി​യ​ ​ച​ർ​ച്ച​യ്ക്ക് ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഇ​ട​തു​മു​ന്ന​ണി.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​സി.​പി.​എം,​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​രം​ഗ​ത്തെ​ത്തി​യ​ത് ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​വ​ർ​ക്കു​ള്ള​ ​ജാ​ഗ്ര​ത​യാ​ണ് ​വെ​ളി​വാ​ക്കു​ന്ന​ത്.