എല്ലാ തിര. സമയത്തും ഇ.ഡി നോട്ടീസ്: എം.വി. ഗോവിന്ദൻ

Tuesday 02 December 2025 1:17 AM IST

കണ്ണൂർ: എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇ.ഡി നോട്ടീസ് അയയ്ക്കാറുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയക്കളിയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കി കേരളത്തെ തകർക്കാനാണ് ഇ.ഡിയും മറ്റും ശ്രമിക്കുന്നത്. ഇത് മുഖ്യമന്ത്രിക്കും ഐസക്കിനും എതിരെ മാത്രമുള്ള വെല്ലുവിളിയല്ല, കേരളത്തോട് ആകെയുള്ളതാണ്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെല്ലാം ഇ.ഡി നോട്ടീസ് വന്നു. നമ്മുടെ പശ്ചാത്തല സൗകര്യം ലോകോത്തരമാക്കിയ കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ ശ്രമം മുൻപേ തുടങ്ങിയതാണ്.