എം.ജി സർവകലാശാലാ വാർത്തകൾ

Tuesday 02 December 2025 12:03 AM IST

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (പുതിയ സ്കീം-2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ മൂന്നിന് നടക്കും.

മൂന്നാം സെമസ്റ്റർ എംഎസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ(സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്‍ററി) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 16ന് നടക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് അകൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (പുതിയ സ്കീം- 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 12ന് ആലുവ സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വിമെൻസിൽ നടക്കും.