കേരള സർവകലാശാല
Tuesday 02 December 2025 12:06 AM IST
പരീക്ഷാ ഫലം
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്ഡി രജിസ്‌ട്രേഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി, ഗവേഷണ കേന്ദ്രങ്ങളായ കോളേജുകളിലെ പ്രിൻസിപ്പൽമാരും, മറ്റു ഗവേഷണ കേനന്ദ്രങ്ങളുടെ തലവന്മാരും ഗൈഡുമാരുടെ വിവരങ്ങൾ 15നകം നൽകണം.
പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാറ്റഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പാർട്ട്‌ടൈം ഡിപ്ലോമ കോഴ്സിൽ പ്രവേശനത്തിന് 26വരെ അപേക്ഷിക്കാം. ഫോൺ : 9446291350 2308649, ഇമെയിൽ :hindi@keralauniversity.ac.in.