CAT 2025 റിസൾട്ട് ഡിസംബറിൽ
Tuesday 02 December 2025 12:14 AM IST
രാജ്യത്തെ ഐ.ഐ.എമ്മുകൾ, തിരഞ്ഞെടുത്ത മികച്ച ബിസ്സിനസ് സ്കൂളുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റൻഷൻ മാനേജ്മന്റ്, ഇർമ എന്നിവിടങ്ങളിലേക്കുള്ള ബിരുദാനന്തര മാനേജ്മന്റ്, എം.ബി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ CAT 2025 രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നവംബർ 30 നു നടന്നു.കാറ്റിന്റെ ചോദ്യങ്ങളുടെ പാറ്റേർണിൽ മാറ്റങ്ങളില്ലായിരുരുന്നു.പക്ഷെ സ്ലോട്ട് 1 കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു വിഷമം പിടിച്ചതായിരുന്നു.എന്നാൽ സ്ലോട്ട് 2 ചോദ്യങ്ങൾ താരതമ്യേന എളുപ്പമുള്ളവയായിരുന്നു.സ്കോർ പെർസെൻറ്റീലിൽ പ്രസിദ്ധീകരിക്കും.ഡിസംബർ മൂന്നാമത്തെ ആഴ്ചയിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.ജനുവരി 2026 ൽ പ്രവേശന നടപടികളാരംഭിക്കും.www.iimcat.ac.in.