ഡി.എ കുടിശിക: മറുപടിക്ക് സർക്കാർ സമയം തേടി
Tuesday 02 December 2025 12:20 AM IST
കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും യൂണിവേഴ്സിറ്റി ജീവനക്കാർക്കും ക്ഷാമബത്ത/ക്ഷാമാശ്വാസം മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഹൈക്കോടതി ഡിസംബർ എട്ടിന് പരിഗണിക്കാൻ മാറ്റി. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നടപടി.
ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് അടക്കമുള്ളവരാണ് ഹർജിക്കാർ. കുടിശിക അനുവദിക്കുന്നതിനുള്ള സ്‌കീമും ആക്‌ഷൻ പ്ലാനും ഉൾപ്പെടുത്തി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.