ഹാർദിക് ഇന്ന് കളത്തിലിറങ്ങും

Tuesday 02 December 2025 12:26 AM IST

ഹൈദരാബാദ് : പരിക്കിൽ നിന്ന് മോചിതനായ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ഇന്ന് സെയ്ദ് മുഷ്താഖ് ട്രോഫിയിൽ ബറോഡയും പഞ്ചാബും തമ്മിൽ നടക്കുന്ന ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും. ബറോഡയ്ക്ക് വേണ്ടിയാണ് ഹാർദിക് കളിക്കുന്നത്. സെപ്തംബർ 26ന് ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ കളിക്കവേയാണ് ഹാർദിക്കിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കാനായി ഫിറ്റ്നെസ് തെളിയിക്കാൻ സെലക്ടർമാരാണ് ഹാർദിക്കിനോട് സെയ്ദ് മുഷ്താഖ് ട്രോഫിയിൽ കളിക്കാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഗുജറാത്തിനെതിരായ മത്സരത്തിലും ബറോഡയ്ക്ക് വേണ്ടി ഹാർദിക് കളിച്ചേക്കും.