ഇരട്ട സ്വർണവുമായി രാജ്മോഹൻ പിള്ള
Tuesday 02 December 2025 12:33 AM IST
തിരുവനന്തപുരം : ട്രിവാൻഡ്രം ടെന്നിസ് ക്ളബിൽ നടന്ന ആൾ കേരള വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ.ജെ.രാജ്മോഹൻ പിള്ള ഇരട്ട സ്വർണം നേടി. 45 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വിനോദ് കോമോറിനും 55 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മധു ഗണേഷിനുമൊപ്പമാണ് രാജ്മോഹൻ പിള്ള സ്വർണം നേടിയത്.