മൊബൈൽ കവർന്ന പ്രതി പിടിയിൽ

Tuesday 02 December 2025 12:39 AM IST
സായൂജ്

കരുനാഗപ്പള്ളി: സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിലായി. പത്തനംതിട്ട മെഴുവേലി തുമ്പമൺ രാമൻചിറ പടിഞ്ഞാറ്റക്കരയിൽ സായൂജാണ് (24) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 2025 സെപ്തംബർ 28ന് രാത്രിയിൽ തൊടിയൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സെക്യൂരിറ്റി ജോലിയിൽ ഉണ്ടായിരുന്ന മുരളീധരൻ പിള്ളയെ തള്ളിയിട്ട ശേഷം മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സായൂജ് മോഷണം, മയക്കുമരുന്ന് കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.