ഗുരുദർശന പഠന ക്ലാസ്
Tuesday 02 December 2025 12:40 AM IST
കൊല്ലം: ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുദർശന ഗൂഗിൾ പഠന ക്ലാസിൽ ശ്രീവാസുദേവാഷ്ടകം ഗുരുദേവ കൃതിയെ ആസ്പദമാക്കി എൻ.അരവിന്ദാക്ഷൻ ഇന്ന് രാത്രി 8ന് ക്ലാസ് നയിക്കും. ധർമ്മ പ്രചാരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ധനപാലപ്പണിക്കർ കുണ്ടറ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി അഡ്വ. ആർ.ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന - ജില്ലാ നേതാക്കൾ ആശംസകൾ നേരും. പഠന ക്ലാസിൽ പ്രവേശിക്കുന്നതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് rxw-hfdq-has. ജില്ലാ ട്രഷറർ ബി.എൻ. കനകൻ സ്വാഗതം ആശംസിക്കും. സംസ്ഥാന എക്സി. കമ്മിറ്റി അംഗം എസ്.അജിത നന്ദി പറയും.