അമൃതയ്ക്ക് 6 മെഡലുകൾ
Tuesday 02 December 2025 12:42 AM IST
കരുനാഗപ്പള്ളി: കോഴിക്കോട് നടന്ന കേരളാ സ്റ്റേറ്റ് ക്ലാസിക് ആൻഡ് എക്യുപ്മെന്റ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകൾ നേടി അമൃത വിശ്വവിദ്യാപീഠം. 57 കിലോ ഓപ്പൺ വിഭാഗത്തിൽ എൻ.കെ.അർഷിത, 76 കിലോ വിഭാഗത്തിൽ എ.അജീഷ എന്നിവർ സ്വർണവും 63 കിലോ വിഭാഗത്തിൽ പി.ജെ.സാധിക, 76 കിലോ വിഭാഗത്തിൽ എസ്.ശ്രീലക്ഷ്മി, പുരുഷന്മാരുടെ 105 കിലോ വിഭാഗത്തിൽ ഇവാൻ ബിനു ചിറയത്ത് എന്നിവർ വെള്ളിയും 74 കിലോ വിഭാഗത്തിൽ അഗ്രജ് വെങ്കലവും നേടി. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്നസ് ആന്റ് സ്ട്രെങ്‌തനിംഗ് സ്പോർട്സ് വിഭാഗം അദ്ധ്യാപിക കൂടിയായ എ.അജീഷയെ സംസ്ഥാനത്തെ ബെസ്റ്റ് ലിഫ്ടറായും തിരഞ്ഞെടുത്തു. വിജയികളെ സ്റ്റേറ്റ് പവർലിഫ്ടിംഗ് സെക്രട്ടറി മോഹൻ പീറ്റർ, പ്രസിഡന്റ് അജിത്ത്.എസ്.നായർ, ജോ. സെക്രട്ടറി ഗിരീഷ് ഹരിദാസ്, ട്രഷറർ ആസിഫ് അലി എന്നിവർ ആദരിച്ചു.