പ്രാർത്ഥനാ  സംഗമം

Tuesday 02 December 2025 12:42 AM IST
ശിവഗിരി

പരവൂർ: ശിവഗിരി തീർത്ഥാടന വിളംബര പ്രാർത്ഥന സമ്മേളനം 14ന് പരവൂരിൽ നടത്താൻ ശ്രീനാരായണഗുരു ധർമ്മ പ്രചാരണ സഭ പരവൂർ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരവൂരിൽ എത്തിച്ചേരുന്ന പദയാത്രികർക്ക് സഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. നെടുങ്ങോലം രഘു രക്ഷാധികാരിയും സജീവ് സദാനന്ദൻ ചെയർമാനുമായ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എസ്.ഡി.പി.എസ് പരവൂർ മുനിസിപ്പൽ ചെയർമാൻ ആർ.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക യോഗം ജില്ലാ വർക്കിംഗ്‌ ചെയർമാൻ പി.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.ഹരിലാൽ ചാത്തന്നൂർ, ജഗത് മോഹൻ, ബഹുലേയൻ തുണ്ടത്തിൽ, ശരവണൻ, സുധർമ്മൻ താലഴികം, ദീപാ സോമൻ, ജി ലതിക തുടങ്ങിയവർ സംസാരിച്ചു.