ശ്രീലങ്കയിൽ നിന്ന് 205 പേരെ രക്ഷപെടുത്തി

Tuesday 02 December 2025 2:09 AM IST

തിരുവനന്തപുരം: ശ്രീലങ്കയിൽ ചുഴലിക്കാറ്റ് ദുരന്തത്തിൽ അകപ്പെട്ട 205 ഇന്ത്യാക്കാരെ ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന വിമാനത്തിൽ 104 പേരെയും ഹെലികോപ്ടറുകളിലായി 91 പേരെയുമാണ് ഇന്നലെ എത്തിച്ചത്. ഞായറാഴ്ച 335 പേരെ രക്ഷപെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.

ശ്രീലങ്കയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച വിമാനത്തിലാണ് ദുരിതബാധിതരായ ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചത്. ഓപ്പറേഷൻ സാഗർബന്ധു എന്ന മിഷന്റെ ഭാഗമായിട്ടാണ് നടപടി. ശ്രീലങ്കയിലെ കെഗല്ലയിലും കോട്മലയിലും 5860 കിലോഗ്രാം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്. രണ്ടിടത്തുമായി കുടുങ്ങിക്കിടക്കുന്ന 70 മുതിർന്നവരെയും 21 കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മിഷൻ തുടരുമെന്നും വ്യോമസേന അധികൃതർ അറിയിച്ചു.

ഫോട്ടോ:

ശ്രീലങ്കയിൽ നിന്ന് ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിച്ചവർ വ്യോമസേന വിമാനത്തിൽ വിമാനത്തിൽ