മെഡിസെപ് വിവരശേഖരണം ഡിസംബർ 10വരെ
Tuesday 02 December 2025 1:19 AM IST
തിരുവനന്തപുരം: മെഡിസെപ് ഇൻഷ്വറൻസ് കാർഡിലെ വിവരങ്ങൾ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഡിസംബർ 10 വരെ സമയം അനുവദിച്ചു. നേരത്തെ നൽകിയിരുന്ന സമയം സെപ്തംബർ 15ന് അവസാനിച്ചിരുന്നു. മെഡിസെപ് രണ്ടാംഘട്ടം 2026 ജനുവരി ഒന്നിനാണ് തുടങ്ങുന്നത്. അതുവരെ ഒന്നാം ഘട്ടത്തിന്റെ സേവനം ലഭ്യമായിരിക്കും. പുതുതായി വിവാഹം കഴിക്കുന്നവർക്ക് പങ്കാളികളെ ചേർക്കാനും മറ്റുള്ളവർക്ക് നവജാതശിശുക്കളെ ചേർക്കാനും മാത്രമേ ഡിസംബർ പത്തിന് ശേഷം അനുമതി ഉണ്ടാകൂ.