രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡോക്ടറോട് വെളിപ്പെടുത്തിയ വിവരം പൊലീസിന്

Tuesday 02 December 2025 8:16 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. നിർബന്ധിത ഗർഭഛിദ്രത്തിന് പിന്നാലെ അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. ഇതേത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിച്ചെന്ന് യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.