ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ
Tuesday 02 December 2025 12:34 PM IST
കുട്ടികൾ ഒത്തുകൂടിയാൽ ക്രിക്കറ്റും ഫുട്ബോളുമടക്കം പലതരത്തിലുള്ള കളികളിൽ അവർ മുഴുകുന്നത് സാധാരണമാണ്. ചിലരാകട്ടെ തങ്ങളുടെ അരുമകളായ നായയേയും പൂച്ചയേയുമൊക്കെ കളിക്കാൻ കൂട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുട്ടികൾ കളിക്കുന്നത് ജീവനുള്ള പാമ്പുകൾക്കൊപ്പമാണ് എന്നതാണ് ഏറെ കൗതുകകരം. യാതൊരു പേടിയിലുമില്ലാതെ പാമ്പിനെ തൊട്ടും കൈയിലെടുത്തുമൊക്കെയാണ് കുട്ടികളുടെ കളി. ഒറ്റനോട്ടത്തിൽ അണലിയാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും വിഷമില്ലാത്ത ബോൾ പൈത്തണുകളാണ് വീഡിയോയിലുള്ളത്. ഇന്ന് പല വീടുകളിലും ബോൾ പൈത്തണുകളെ വളർത്താറുണ്ട്.
വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുമായെത്തിയിട്ടുണ്ട്. ഇത്തരം പാമ്പുകളുമായി കളിക്കുന്ന കുട്ടികൾ അണലിയെ കാണുമ്പോൾ പിടിച്ചു വീട്ടിൽ കൊണ്ട് വരാൻ നോക്കുമോയെന്നാണ് ഒരാൾ കമന്റിട്ടത്.