എയ്ഡ്സ് ദിന ബോധവത്കരണം

Wednesday 03 December 2025 12:38 AM IST
എയ്ഡ്സ് ദിനത്തോടു ബന്ധിച്ച് പയ്യോളി ഗവ. വി എച്ച് എസ് എസ് എൻ എസ് ടീം

പയ്യോളി: എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടിയുടെ ഭാഗമായി പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വി.എച്ച്.എസ്.സി വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ കൂറ്റൻ റെഡ് റിബ്ബൺ ഒരുക്കി. പൊതു ജനങ്ങൾക്കായി എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി നിഷ വി ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ പി പ്രസീത, അദ്ധ്യാപകരായ കെ സജിത്ത്, എം ബഷീർ, ഒ.എം റനീഷ്, പി സത്യൻ, പി അനീഷ്, സി ജയസൂര്യ, എം ലതിക, കെ പ്രചിഷ, സി വാണി, വി.കെ ഫാത്തിമ, മുഹമ്മദ് ഷബീബ്, ഷൻഹ പ്രസംഗിച്ചു.