യു.ഡി.എഫ് കൺവെൻഷൻ
മേപ്പയ്യൂർ: മേപ്പയ്യൂർ വിളയാട്ടൂരിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുൽസലാം അദ്ധ്യക്ഷനായി. അർജുൻ കറ്റയാട്ട് മുഖ്യ പ്രഭാഷണം നടത്തി. സി.പി എമ്മിൽ നിന്ന് രാജി വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്ന മുറിച്ചാണ്ടി മീത്തൽ ജാസിമിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഭാരവാഹികളായി സത്യൻ വിളയാട്ടൂർ (ചെയർമാൻ), കെ.കെ അനുരാഗ്, അജ്നാസ് കാരയിൽ (വൈ: ചെയർ), മുഹമ്മദ് എരവത്ത് (കൺവീനർ), പി.സി ഷൈമ, കെ.പി നഹാസ് (ജോ: കൺ), കെ.പി ഷുക്കൂർ (ട്രഷറർ) 101 അംഗ സമിതിയെ തെരെഞ്ഞെടുത്തു.