വിജയാമൃതം പുരസ്‌കാരം
Tuesday 02 December 2025 6:48 PM IST
പെരുമ്പാവൂർ: സെറിബ്രൽ പാൾസിയും സമ്പൂർണ ചലന, കാഴ്ച, ബൗദ്ധിക പരിമിതികളെയും സംഗീതത്തിലൂടെ പാട്ടിലാക്കിയ കെ.എൻ. റിദമോൾ സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം വിദ്യാഭ്യാസ പുരസ്കാരത്തിന് അർഹയായി. വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ കുമ്പശ്ശേരി വീട്ടിൽ കെ.എം. നാസറിന്റെയും ലൈലാ ബീവിയുടെയും മകളാണ്. ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ 'അൻപ് 2025' അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക പുരസ്കാരം കെ.എൻ.റിദമോൾക്ക് നൽകും.