ആകാശയാത്ര നടത്തി
Wednesday 03 December 2025 12:57 AM IST
ബേപ്പൂർ: ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആകാശ യാത്ര നടത്തി. ഫിഷറീസ് വകുപ്പിൻ്റെ ധനസഹായത്തോടെയാണ് സൗജന്യ വിമാനയാത്ര ഒരുക്കിയത്. നവംബർ 30 ന് കരിപ്പൂർ എയർപ്പോർട്ട് നിന്നും വിമാനമാർഗം ബാംഗ്ലൂരിലേക്ക് യാത്ര ആരംഭിച്ചു. തുടർന്ന് മൈസൂർ പാലസ്, സെന്റ്. ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ, മൈസൂർ സൂ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോർജ് എൻ.എസ്, സലീന കെ.എസ്, സ്വാതി കൃഷ്ണ പി.കെ എന്നിവർ നേതൃത്വം നൽകി