ഭിന്നശേഷി കുട്ടികൾക്ക് ആകാശയാത്ര

Tuesday 02 December 2025 6:59 PM IST

നെടുമ്പാശേരി: അങ്കമാലി ബി.ആർ.സിയുടെ കീഴിലുള്ള 30 ഭിന്നശേഷിക്കാരായ കുട്ടികളുമായി തിരുവനന്തപുരത്തേക്ക് ആകാശയാത്ര നടത്തി. കൊച്ചി വിമാനത്താവള ഡയറക്ടർ ജി.മനു ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ, ബി.പി.സി.എൽ സ്റ്റേഷൻ മാനേജർ രാഹുൽ ഡിയോ, വർഗീസ് ജോസഫ്, എം.വി.ഡേവിസ്, സജി ചാമേലി, ബി.ആർ.സി അങ്കമാലി പ്രോഗ്രാം കോഓർഡിനേറ്റർ കെ.എൻ. ഷിനി തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, ബി.പി.സി.എൽ, ഇൻഡിഗോ എയർലൈൻ, ഏദൻ ഹോളിഡേസ് എന്നിവയുടെ സഹകരത്തോടെ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയാണ് പരിപാടി സംഘടിപ്പിച്ചത്.