സ്ഥാനാർത്ഥി സംഗമം
Tuesday 02 December 2025 7:00 PM IST
അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ സ്ഥാനാർത്ഥിസംഗമം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ.വിജയൻ, കമ്മിറ്റി അംഗം സന്തോഷ് പുതുവാശേരി, വനിതാവേദി സെക്രട്ടറി ജിനി തര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ മാത്യൂസ് കോലഞ്ചേരി, തങ്കച്ചൻ വർഗീസ്, പഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി.പി.വേണു, അൽഫോൻസ ഷാജൻ,എ.വി.സൈമൺ,എം.ആർ.രാജീവ്, ഔസേപ്പച്ചൻ കരിങ്ങേൻ, വൃന്ദ ജോസൺ, സജീന മാർട്ടിൻ, ലീന ബെന്നി, ലിസി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.