തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

Wednesday 03 December 2025 12:01 AM IST
മഠത്തുംഭാഗം കളരിക്കണ്ടി മുക്കിൽ ജില്ലാ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി മുനീർ എരവത്ത് സംസാരിക്കുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ ജില്ലാ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മുനീർ എരവത്തിന്റെ രണ്ടാംഘട്ട ഡിവിഷൻ പര്യടനം ഇന്നലെ തുടങ്ങി. കളരിക്കണ്ടി മുക്കിൽ മുസ്ലീലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. ഇ.കെ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. മുനീർ എരവത്ത്, എം.കെ ഫസലുറഹിമാൻ, പ്രസന്നകുമാരി ചൂരപ്പറ്റ, കമ്മന അബ്ദുറഹിമാൻ, ഇ അശോകൻ, ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, എം.കെ അബ്ദുറഹിമാൻ, ആവള ഹമീദ്, കെ.പി വേണുഗോപാൽ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ഒ.എം രാജൻ, അശോകൻ മുതുകാട്, ശ്രീനിലയം വിജയൻ, മുജീബ് കോമത്ത്, വി.ഡി ദിനോജ് പ്രസംഗിച്ചു.