കലാക്ഷേത്ര വാർഷികം
Tuesday 02 December 2025 8:06 PM IST
ചോറ്റാനിക്കര: ആമ്പല്ലൂർ കലാക്ഷേത്ര വാർഷികം 6ന് ആമ്പല്ലൂർ എൻ.എസ്.എസ് ഹാളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷനാകും.ഡോ.എം.വി.കെ.നമ്പൂതിരി,ബീനാ മുകുന്ദൻ, വേണു പാണാറ്റിൽ, കൃഷ്ണകുമാർ, ജയകൃഷ്ണൻ എസ്.ജി തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളി നടൻ വാരനാട് സനൽ കുമാറിനും സുബി ജയകുമാറിനും ആർ.എൽ.വി.അനന്ദു മണി, അദിത്ര എന്നിവരെ പുരസ്കാരം നൽകി ചടങ്ങിൽ ആദരിക്കും.