പൊന്മുടിയിൽ പോകുന്നവർ ഇനി ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ യാത്രമുടങ്ങും
Tuesday 02 December 2025 10:21 PM IST
വിതുര:വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി സന്ദർശിക്കാനെത്തുവരിൽ നിന്ന് ഇനി മുതൽ പ്രവേശനഫീസായി പണം സ്വീകരിക്കില്ല.ഇന്നലെ മുതൽ പൊൻമുടി ഉൾപ്പടെയുള്ള എല്ലാ എക്കോടൂറിസം കേന്ദ്രങ്ങളിലും ഫീസ് ഓൺലൈൻ പേയ്‌മെന്റാക്കി.അതേസമയം പൊൻമുടിയിൽ ടവർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക ഭാഗത്തും നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലെന്നുള്ള പരാതി നിലനിൽക്കുന്നുണ്ട്. ഇത് മൂലം ഓൺലൈൻപേയ്‌മെന്റ് നടത്തുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമായി കല്ലാർ,ഗോൾഡൻവാലി,പൊൻമുടി ചെക്ക് പോസ്റ്റുകളിൽ വൈഫേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്.