തിരുവാതിര 'നാടകം'; പ്രതിഷേധം, കണ്ണീർ

Wednesday 03 December 2025 1:33 AM IST
തി​രു​വാ​തി​ര​ക്ക​ളി​ ​ഫ​ല​ ​പ്ര​ഖ്യാ​പ​ന​ത്തി​ന​ ​വേ​ദി​ക്കു​ ​പു​റ​ത്ത് നടന്ന ​പ്ര​തി​ഷേ​ധം.

ആലത്തൂർ: ഹൈസ്‌കൂൾ വിഭാഗം തിരുവതിരക്കളി ഫല പ്രഖ്യാപനത്തിന വേദിക്കു പുറത്ത് പ്രതിഷേധം. നന്നായി കളിച്ചിട്ടും ഒന്നാം സമ്മാനം നിഷേധിച്ചെന്ന് ആരോപിച്ച് പള്ളിപ്പുറം ടി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ മത്സരാർത്ഥികളും അദ്ധ്യാപകരുമാണ് പ്രതിഷേധിച്ചത്. ഇവർ വേദിക്കു മുമ്പിൽ തടിച്ചു കൂടി. രക്ഷിതാക്കളും രംഗത്തെത്തി. കാണികളും ബഹളം വെച്ചു. കുട്ടികളുടെ കരച്ചിലും രക്ഷിതാക്കളുടെ സംഘർഷവും കൂടിയായതോടെ പോലീസ് എത്തിയാണ് വിധി കർത്താക്കളെ കൊണ്ടുപോയത്. തിരുവാതിരക്കളിയുടെ പദം മുഴുവനാക്കാത്ത ടീമിനാണ് സമ്മാനം നൽകിയതെന്നും പരിശീലകനായ വ്യക്തിയുടെ മകൾ കളിക്കുന്ന ടീമിന് അനർഹമായി സമ്മാനം നൽകിയതായും വിദ്യാർത്ഥികൾ ആരോപിച്ചു. സ്‌കൂൾ അധികൃതർ അപ്പീൽ നൽകി.