ഗുരുകുലത്തിന്റെ ചിറകിലേറി പറപറന്ന് ആലത്തൂർ

Wednesday 03 December 2025 1:39 AM IST

ആലത്തൂർ: 64-ാമത് പാലക്കാട് റവന്യു ജില്ല കലോത്സവത്തിൽ ആലത്തൂരിന്റെ മുന്നേറ്റം. 609 പോയിന്റുകളോടെയാണ് ആലത്തൂർ ഉപജില്ല മുന്നേറുന്നത്. തൊട്ടടുത്തുള്ള പാലക്കാട് ഉപജില്ലയേക്കാൾ 37 പോയിന്റിന്റെ വ്യത്യാസമുണ്ട് ആലത്തൂരിന്. മൂന്നാംദിനം രാത്രി വൈകിയും വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 572 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള മണ്ണാർക്കാടിന് 567 പോയിന്റും. 560 പോയിന്റോടെ ഒറ്റപ്പാലവും 550 പോയിന്റോടെ തൃത്താലയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

പതിവുപോലെ ബി.എസ്.എസ് ഗുരുകുലത്തിന്റെ ചിറകിലേറിയാണ് ആലത്തൂർ ഉപജില്ലയുടെ കുതിപ്പ്. 345 പോയന്റിന്റെ മികവിൽ സ്കൂളുകളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ബി.എസ്.എസ് ഗുരുകുലം. സ്കൂളുകളിൽ 169 പോയന്റോടെ എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരമാണ് രണ്ടാം സ്ഥാനത്തുള്ളത്. പി.ടി.എം എച്ച്.എസ്.എസ് തൃക്കടീരി- 143, ജി.എച്ച്.എസ്.എസ് കൊടുവായൂർ- 120, എച്ച്.എസ്.എസ് മുണ്ടൂർ- 113 എന്നിവരാണ് യഥാക്രമം മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ എണ്ണൂറിലധികം മത്സരാർഥികൾ ഇന്നലെ പ​ങ്കെടുത്തു.

ഉപജില്ല -ആദ്യ അഞ്ച് സ്ഥാനക്കാർ 1 ആലത്തൂർ 609 2 പാലക്കാട് 572 3 മണ്ണാർക്കാട് 567 4 ഒറ്റപ്പാലം 560 5 തൃത്താല 550

സ്കൂളുകൾ- ആദ്യ അഞ്ച് സ്ഥാനക്കാർ 1 ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ, ആലത്തൂർ, ആലത്തൂർ 345 2 എച്ച്. എസ്.എസ്.ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി 169 3 പി. ടി.എം.എച്ച്.എസ്. തൃക്കടീരി, ഒറ്റപ്പാലം 143 4 ജി. എച്ച്.എസ്.എസ്. കൊടുവായൂർ, കൊല്ലംകോട് 120 5 ജി. ജെ.എച്ച്.എസ്.എസ്. നടുവട്ടം, പട്ടാമ്പി 113