മുത്തൂറ്റ് മൈക്രോഫിൻ 450 കോടി രൂപ സമാഹരിക്കുന്നു

Wednesday 03 December 2025 12:51 AM IST

കൊച്ചി: രാജ്യത്തെ മുൻനിര മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ സുരക്ഷിത വിഭാഗത്തിൽ എൻ.സി.ഡികളുടെ സ്വകാര്യ പ്ലേസ്‌മെന്റിലൂടെ 450 കോടി രൂപ സമാഹരിക്കുന്നു. 9.70 മുതൽ 9.95 ശതമാനം വരെയാണ് പ്രതിവർഷ പലിശ. തുടർ വായ്പാ പദ്ധതികൾ, മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ, പുനർവായ്‌പകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാണ് തുക ഉപയോഗിക്കുന്നത്.

ഡിസംബർ, ജനുവരി മാസങ്ങളിലായി 225 കോടി രൂപ വീതം രണ്ടു ഘട്ടങ്ങളിലാണ് തുക സമാഹരിക്കുന്നത്. ക്രിസിൽ എ പ്ലസ് പോസിറ്റീവ് റേറ്റിംഗ് എൻ.സി.ഡികൾക്കുണ്ട്. മുത്തൂറ്റ് മൈക്രോഫിനിന്റെ ഇടക്കാല മൂലധന സ്ഥിതി മെച്ചപ്പെടുത്താനും മൈക്രോ ഫിനാൻസ് രംഗത്തെ വായ്പശേഷി ഉയർത്താനും ഈ നീക്കം സഹായകമാകും.