ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം പൗർണമി മുരളിയ്ക്ക്

Wednesday 03 December 2025 12:55 AM IST

ജിബിൻ വ​ർ​ഗീസ് മാൻ ഒഫ് ദി ഇയർ

കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ നിവ്യ ബ്യൂട്ടി ക്വീൻ കിരീടം ചൂടി കൊച്ചി സ്വദേശി പൗർണമി മുരളി. ലുലു പാരീസ് കോർണർ മാൻ ഒഫ് ദി ഇയറായി കണ്ണൂർ സ്വദേശി ജിബിൻ വ​ർഗീസിനെയും തെരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാ​ഗത്തിൽ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും റിഥിക രാഘവ് സെക്കന്റ് സെക്കന്റ് റെണ്ണറപ്പുമായി. പുരുഷ വിഭാ​ഗത്തിൽ നന്ദ സോനു കൃഷ്ണൻ ഫസ്റ്റ് റണ്ണറപ്പും വി.വി ശ്രീഹരി സെക്കന്റ് റണ്ണറപ്പുമാണ്. ബ്യൂട്ടി ക്വീൻ, മാൻ ഒഫ് ദി ഇയർ വിജയികൾക്ക് നാല് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. വിവിധ ഘട്ടങ്ങളിലായി നടത്തിയ സെലക്ഷനിലൂടെ എത്തിയ 30 മത്സരാർത്ഥികളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. മേക്കോവർ, റാംപ് വാക്ക് റൗണ്ടുകളിൽ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനിൽ നിന്ന് ബ്യൂട്ടി ക്വീനിനെയും മാൻ ഒഫ് ദി ഇയറിനെയും തെരഞ്ഞെടുത്തു. ഫിയാമ എൻ​ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പവേർഡ് ബൈ പാർട്ട്ണർ വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളായിരുന്നു. ,