രാമകൃഷ്ണൻ ചന്ദർ എൽ.ഐ.സി മാനേജിംഗ് ഡയറക്ടർ

Wednesday 03 December 2025 12:56 AM IST

കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി) മാനേജിംഗ് ഡയറക്ടറായി രാമകൃഷ്ണൻ ചന്ദർ ചുമതലയേറ്റു. 1990ൽ എൽ.ഐ.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പ്രവർത്തനമാരംഭിച്ച ചന്ദർ സീനിയർ ഡിവിഷണൽ മാനേജർ, മാർക്കറ്റിംഗ് ആൻഡ് പെൻഷൻ ആൻഡ് ഗ്രൂപ്പ് സ്‌കീമുകളുടെ റീജിയണൽ മാനേജർ, സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് ഫോർ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. എൽ.ഐ.സിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ (സി.ഐ.ഒ), ഇൻവെസ്റ്റ്മെന്റ് (ഫ്രണ്ട് ഓഫീസ്) വകുപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.